
താത്ക്കാലിക വീടാക്കി മാറ്റിയ ട്രക്കിന്റെ പുറംകാഴ്ച | Photo : Twitter | ANI
ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കാനെത്തിയതാണ് ജലന്ധര്‍ സ്വദേശി ഹര്‍പ്രീത് സിങ് മാത്തു. യുഎസില്‍ താമസിക്കുന്ന മൂത്ത സഹോദരന്റെ നിര്‍ദേശപ്രകാരമാണ് ഹര്‍പ്രീത് ഡിസംബര്‍ രണ്ടിന് സമരത്തില്‍ പങ്കെടുക്കാനെത്തിയത്. അന്ന് രാത്രിയില്‍ തങ്ങാന്‍ ഹോട്ടല്‍ മുറിയിലേക്ക് പോയ ഹര്‍പ്രീതിന് പക്ഷെ വല്ലാത്ത വിഷമം അനുഭവപ്പെട്ടു. സമരത്തിലേര്‍പെട്ടിരിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം തന്നെ തങ്ങാനായിരുന്നു അദ്ദേഹത്തിനാഗ്രഹം.
ഭാര്യ, മകന്, അനന്തരവന് തുടങ്ങി ഒരു സംഘമാളുകളുമായി അഞ്ച് ട്രക്കുകളിലായാണ് ഹര്‍പ്രീത് സിംഘുവിലെത്തിയത്. അതിലൊരു ട്രക്കിനെ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമൊരുക്കി താത്ക്കാലിക വാസസ്ഥലമാക്കി മാറ്റുകയാണ് ഹര്‍പ്രീത് ചെയ്തത്. സോഫ, കിടക്ക, ടിവി കൂടാതെ ഒരു ടോയ് ലറ്റും ട്രക്കിനുള്ളിലുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ ഒന്നരദിവസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.

സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ചായയും ഭക്ഷണവും വിതരണം ചെയ്യാന്‍ 'ഗുരുദ്വാര സാഹിബ് റിവര്‍സൈഡ് കാലിഫോര്‍ണിയ ലംഗര്‍ സേവ'യും ഹര്‍പ്രീത് ആരംഭിച്ചിട്ടുണ്ട്. ഗുരുദ്വാരകളോടനുബന്ധിച്ച് സൗജന്യ ഭക്ഷണവിതരണം നടത്തുന്ന പൊതുഅടുക്കളയാണ് ലംഗര്‍. രാവിലെ മുതല്‍ രാത്രി വരെ ഇവിടെ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഏകദേശം പതിനായിരത്തോളം പേര് ദിവസേന ലംഗറില്‍ നിന്നുള്ള ഭക്ഷണസൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഹര്‍പ്രീത് പറയുന്നു. 80-90 ആളുകള്‍ പാചകത്തിനും മറ്റുമായി സഹായത്തിനെത്തുന്നുമുണ്ട്.
Content Highlights: Punjab Farmer Turns Container Truck Into Makeshift Home At Singhu Border
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..