
Sumedh Singh Saini | Photo : PTI
ചണ്ഡീഗഢ്: കോടതി വിചാരണയില്‍ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതിയിന് പഞ്ചാബ് മുന്‍ ഡി.ജി.പിയ്ക്ക് കോടതിയുടെ താക്കീത്. ഒണ്‍ലൈനായി നടന്ന വിചാരണയില്‍ കിടക്കയില്‍ കിടന്നുകൊണ്ട് പങ്കെടുത്തതിനെ തുടര്‍ന്നാണ് പഞ്ചാബ് മുന്‍ ഡി.ജി.പിയും കൊലപാതക കേസ് പ്രതിയുമായ സുമേധ് സിങ് സൈനിയെ കോടതി താക്കീത് ചെയ്തത്.
വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി നടന്ന കോടതി വിചാരണയിലാണ് സുമേധ് സിങ് സൈനി കട്ടിലില്‍ കിടന്നുകൊണ്ട് പങ്കെടുത്തത്. സൈനിക്ക് താക്കീത് നല്കിയ പ്രത്യേക സിബിഐ ജഡ്ജി സഞ്ജീവ് അഗര്‍വാള്‍ കോടതിയുടേതായ ഔചിത്യം പാലിക്കണമെന്നും നിര്‍ദേശിച്ചു.
തനിക്ക് സുഖമില്ലെന്നും പനി വന്ന് കിടപ്പിലാണെന്നുമായിരുന്നു സുമേധ് സിങ് സൈനിയുടെ ന്യായം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഇത് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളൊന്നും സൈനി ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
1994-ല്‍ ലുധിയാനയില്‍ മൂന്ന് പേരെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് സുമേധ് സിങ് സൈനി. സൈനിക്ക് പുറമെ മറ്റ് മൂന്ന് പോലീസുകാരും കേസില്‍ പ്രതികളാണ്. വ്യക്തിപരമായ വിദ്വേഷം തീര്‍ക്കുന്നതിനായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. പഞ്ചാബ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സൈനിക്കെതിരെ കേസെടുത്തത്.
Content Highlights: Punjab Ex-Top Cop Attends Virtual Hearing Lying On Bed, Warned By Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..