പഞ്ചാബിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന് വന്‍ വിജയം


ശിരോമണി അകാലിദള്‍-ബി.ജെ.പി മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചണ്ഡീഗഡ്: പഞ്ചാബില്‍ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്.

ഈ മാസം 19നായിരുന്നു പഞ്ചാബില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ശിരോമണി അകാലിദള്‍-ബി.ജെ.പി മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചാണ് മിക്കയിടങ്ങളിലും കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയതെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജില്ലാപഞ്ചായത്തുകളിലെ 33 സീറ്റുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 369 സീറ്റുകളിലേക്കും പ്രതിനിധികളെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

നേരത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തുകള്‍ പിടിച്ചെടുത്തതായും പോലീസ് നോക്കുകുത്തികളായി നിന്നതായും മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോണ്‍ഗ്രസ്- അകാലി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 50000 പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് നിയോഗിച്ചിരുന്നു.

Content Highlights: Punjab Panchayath Election, Punjab Zila Parishad,BJP-SAD, Punjab Congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya case kiran kumar

4 min

കാറല്ല, കിട്ടിയത് തടവറ; നിര്‍വികാരനായി വിധി കേട്ട് കിരണ്‍, പത്തുവര്‍ഷം ഇനി അഴിക്കുള്ളില്‍

May 24, 2022

More from this section




Most Commented