പോലീസ് സ്റ്റേഷനുള്ളില്‍ എ.എസ്.ഐ സ്വയം വെടിവെച്ച് മരിച്ചു; മേലുദ്യോഗസ്ഥനെതിരേ ആരോപണം


സതീഷ് കുമാർ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നുള്ള ദൃശ്യം

ചണ്ഡീഗഡ്: ഹരിയാനയിലെ ഹോഷിയാര്‍പുരില്‍ പോലീസ് സ്‌റ്റേഷനിലുള്ളില്‍ ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള സതീഷ് കുമാര്‍ എന്ന പോലീസുകാരനാണ് മരിച്ചത്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസികപീഡനം മൂലമാണ് സതീഷ് കുമാര്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചതെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

താണ്ട പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെയാണ് ആരോപണം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മേലുദ്യോഗസ്ഥനായ ഓംകാര്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സതീഷ് കുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

വ്യാഴാഴ്ച നടന്ന പരിശോധനയ്ക്കിടെ സതീഷ് കുമാറിനെ ഓംകാര്‍ സിങ് അപമാനിച്ചുവെന്നാണ് ആരോപണം. വീഡിയോയില്‍ സതീഷ് കുമാര്‍ പറയുന്നതിങ്ങനെ: പഞ്ചാബ്, ഹരിനായ കോടതികളില്‍ പരിഗണിക്കാനിരിക്കുന്ന കേസുകളെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചു. എന്നാല്‍ ഞാന്‍ കൈകാര്യം ചെയ്യുന്ന ഒരു കേസ് മാത്രമേ ഉള്ളൂവെന്നും മറ്റ് കേസുകളുടെ വിശദാംശങ്ങള്‍ അതത് അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും മറുപടി നല്‍കി. ആ മറുപടി ഉദ്യോഗസ്ഥന് പിടിച്ചില്ല. തന്നെ അപമാനിക്കാന്‍ തുടങ്ങി. പലതും പറഞ്ഞ് അപമാനിക്കുകയും തനിക്കെതിരേ റിപ്പോര്‍ട്ട് എഴുതുകയും ചെയ്തു. അതിന്റെ മനോവിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും സതീഷ് കുമാര്‍ വീഡിയോയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സ്ഥലംമാറ്റി. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും രീതിയിലുള്ള തെറ്റായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: Punjab Cop Shoots Himself Inside Police Station, Names Senior In Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented