
Navjot Singh Sidhu | Photo: ANI
അമൃത്സര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടശേഷവും പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി അമരീന്ദര്‍ സിങ് രാജ ഏപ്രില്‍ 22-ന് സ്ഥാനമേല്‍ക്കാനിരിക്കെ വിമത നേതാക്കളുമായി മുന്‍ അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ധു കൂടിക്കാഴ്ച നടത്തി. സാമ്പത്തിക - ഊര്‍ജ മേഖലകളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ സിദ്ധു അനുമതി തേടിയതിന് പിന്നാലെയാണിത്. ഏപ്രില്‍ 15 ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അമൃത്സറില് വിളിച്ചുചേര്‍ത്ത യോഗം സിദ്ധു ബഹിഷ്കരിച്ചിരുന്നു.
അതിനിടെ, സിദ്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ അടുത്തിടെ പരാതിപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, അനധികൃത മണല്‍ഖനന കേസില്‍ മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിക്കെതിരെ എന്‍ഫോഴ്സ്മെന്റ് കുരുക്ക് മുറുക്കിയതിനിടെ അദ്ദേഹത്തെ പരോക്ഷമായി പരിഹസിക്കുന്ന തരത്തില്‍ സിദ്ധു നടത്തിയ പരാമര്‍ശവും വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിടേണ്ടിവന്നതിന് പിന്നാലെയാണ് സിദ്ധുവിന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നഷ്ടപ്പെടുന്നത്. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പുറമെ അമൃത്സര്‍ ഈസ്റ്റില്‍ ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ജ്യോത് കൗര്‍ സിദ്ധുവിനെ 6750 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തിരുവന്നു.
Content Highlights: Punjab congress fighting simmers Navjot Singh Sidhu
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..