ഭഗവന്ത് മൻ, ഡോ. ഗുർപ്രീത് ഗുർപ്രീത് കൗർ
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഭഗവന്ത് മന്‍ വിവാഹിതനാവുന്നു. ജൂലൈ ഏഴിനാണ് വിവാഹം. പഞ്ചാബ് സ്വദേശിയായ ഡോ. ഗുര്‍പ്രീത് കൗര്‍ ആണ് വധു.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി ആറ് വര്‍ഷത്തിന് ശേഷമാണ് ഭഗവന്ത് മന്‍ വീണ്ടും വിവാഹിതനാവാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ വിവാഹത്തില്‍ പങ്കെടുക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആറ് വര്‍ഷം മുന്‍പാണ് ഭഗവന്ത് മന്‍ ആദ്യ ഭാര്യ ഇന്ദര്‍പ്രീത് കൗറുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യഭാര്യയും രണ്ട് മക്കളും അമേരിക്കയിലാണ് താമസം. ഭഗവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാന്‍ മക്കള്‍ എത്തിയിരുന്നു. ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
Content Highlights: Punjab CM Bhagwant Mann to marry again tomorrow, 6 years after divorce
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..