ഭഗവന്ത് മാൻ, രാഹുൽ ഗാന്ധി | Photo: ANI, PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിനു പിന്നില്‍ എ.എ.പി. വലിയ പങ്കുവഹിച്ചെന്ന രാഹുലിന്റെ പരാമര്‍ശമാണ് മാനെ പ്രകോപിപ്പിച്ചത്.
രാഹുല്‍ ഗാന്ധി എത്ര തവണ ഗുജറാത്ത് സന്ദര്‍ശിച്ചു. ഒരു തവണ. സംസ്ഥാനത്തെ ഒരു സന്ദര്‍ശനം കൊണ്ട് തിരഞ്ഞെടുപ്പ് വിജയിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. സൂര്യന്‍ അസ്തമിക്കുന്നിടത്താണ് (ഗുജറാത്ത്) തിരഞ്ഞെടുപ്പ് നടന്നത്. രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ പദയാത്ര (ഭാരത് ജോഡോ യാത്ര) ആരംഭിച്ചത് സൂര്യന്‍ ആദ്യം ഉദിക്കുന്നിടത്ത് (കന്യാകുമാരി) നിന്നാണ്. അദ്ദേഹം ആദ്യം അദ്ദേഹത്തിന്റെ ടൈമിങ് ശരിയാക്കട്ടെ- ഭഗവന്ത് മാന്‍ പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എതിര്‍പാര്‍ട്ടികളിലേക്ക് കൂറുമാറുന്നതിനെയും മാന്‍ വിമര്‍ശിച്ചു. എതിര്‍പാര്‍ട്ടിക്കാര്‍ക്ക് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യത്തിന് അംഗങ്ങള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സ്വന്തം എം.എല്‍.എമാരെ വില്‍ക്കുന്നിടത്തോളം കോണ്‍ഗ്രസ് ദരിദ്രമായിക്കൊണ്ടിരിക്കും. കോണ്‍ഗ്രസ് കോമയിലാണ്, ഭഗവന്ത് മാന്‍ വിമര്‍ശിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കോണ്‍ഗ്രസാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. എന്നാല്‍ ബി.ജെ.പിയാണ് നിലവില്‍ ഈ രണ്ടു സംസ്ഥാനങ്ങളും ഭരിക്കുന്നത്, മാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: punjab chief minister bhagwant mann criticises rahul gandhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..