അമൃത്പാൽ സിങ്, അദ്ദേഹത്തിന്റെ അനുകൂലികളും പഞ്ചാബ് പോലീസും തമ്മിലുണ്ടായ സംഘർഷം |ഫോട്ടോ:AFP,PTI
ചണ്ഡീഗഢ്: ഖാലിസ്ഥാന്‍ വാദി അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതില്‍ പഞ്ചാബ് പോലീസിന് രൂക്ഷവിമര്‍ശനവുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി. അമൃത്പാലിനെ പിടികൂടാനുള്ള നടപടികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അമൃത്പാല്‍ കഴിഞ്ഞ ശനിയാഴ്ച പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.
80,000 പോലീസുകാരുണ്ടായിട്ടും അമൃത്പാലിന് എങ്ങനെ കടന്നുകളയാന്‍ സാധിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അമൃത്പാലിനെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും 78 കൂട്ടാളികളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പഞ്ചാബിലെ സാഹചര്യം മോശമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു. പഞ്ചാബിലെ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ശക്തമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പക്വമായും ക്ഷമയോടെയും പഞ്ചാബിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ അഭിനന്ദിച്ചു. സദുദ്ദേശത്തോടെയാണെങ്കില്‍ ക്രമസമാധാനനില മികച്ച രീതിയില്‍ പാലിക്കാമെന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പഞ്ചാബ് സര്‍ക്കാര്‍ കാണിച്ചുതന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Punjab and Haryana High Court today slammed Punjab police on Amritpal Singh Flee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..