എഎപി എംഎൽഎമാരുടെ പ്രതിഷേധം | Photo: NDTV
ചണ്ഡീഗഡ്: ബില്ലിന്റെ കരട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ എഎപി എംഎല്‍എമാര്‍ കഴിഞ്ഞ രാത്രി നിയമസഭയില്‍ തന്നെ തങ്ങി.
സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ കര്‍ഷക നിയമത്തിന്റെ കരട് കൈമാറാത്തതില്‍ പ്രതിഷേധിച്ചാണ് ആംആദ്മി എംഎല്‍മാര്‍ രാത്രിയില്‍ നിയമസഭയ്ക്കുള്ളില്‍ തങ്ങിയത്.
നിയമസഭയില്‍ തന്നെ തങ്ങിയ എഎപി എംഎല്‍എമാര്‍ നിയമസഭാ മന്ദിരത്തിനുള്ളില്‍ പലയിടങ്ങളിലായാണ് പ്രതിഷേധിച്ചത്. ചില എംഎല്‍എമാര്‍ തലങ്ങും വിലങ്ങും കിടന്നും കിണറിന്റെ പടവില്‍ കയറി ഇരുന്നും പ്രതിഷേധം തുടര്‍ന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ക്ക് ബദലായി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ കാര്‍ഷിക ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഈ സംഭവങ്ങള്‍.
സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതായും എന്നാല്‍ ചര്‍ച്ച നടത്തി അംഗീകരിക്കേണ്ട വിഷയമായതിനാല്‍ തങ്ങള്‍ക്ക് അതിന്റെ പകര്‍പ്പ് ലഭിക്കണമെന്ന് പ്രതിപക്ഷനേതാവ് ഹര്‍പാല്‍ ചീമ വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടിരുന്നു. നവജ്യോത് സിങ് സിദ്ദുവും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച ശേഷം ആദ്യമായാണ് സിദ്ദു നിയമസഭാസമ്മേളനത്തിനെത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ ജനാധിപത്യ വ്യവസ്ഥിതിക്കെതിരാണെന്ന് സിദ്ദു പ്രതികരിച്ചിരുന്നു.
Content Highlights: Punjab Aam Aadmi Party MLAs Spend Night In Assembly Over Farm Bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..