പുണെയില്‍ പാലം സ്ഫോടനത്തിലൂടെ തകര്‍ത്തു; ഉപയോഗിച്ചത് 600 കിലോ സ്ഫോടക വസ്തു| Video


പുണെയിൽ പാലം സ്‌ഫോടനത്തിലൂടെ തകർത്തപ്പോൾ | Photo: ANI

പുണെ: മരടിലെയും നോയിഡയിലെയും അനധികൃത കെട്ടിടങ്ങള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതിന് സമാനമായി പുണൈയിലെ ചാന്ദ്നി ചൗക്കില്‍ പാലം തകര്‍ത്തു. 1990 കളുടെ അവസാനം മുംബൈ - ബെംഗളുരു ഹൈവേയില്‍ നിര്‍മിച്ച പാലമാണ് ഞായറാഴ്ച പുലര്‍ച്ചെ തകര്‍ത്തത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ത്തത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാലം തകര്‍ത്തത്. 600 കിലോ സ്ഫോടക വസ്തുവാണ് നിയന്ത്രിത സ്ഫോടനത്തിനായി ഉപയോഗിച്ചത്. പാലം തകര്‍ക്കുന്നതിന്‍റെ ഭാഗമായി വാഹനഗതാഗതം വിലക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. പ്രദേശത്ത് 144ലും പ്രഖ്യാപിച്ചിരുന്നു. ഇനി തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് മാറ്റും.എന്നാല്‍ പാലത്തിന്‍റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ നില്‍ക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മാറ്റിയെന്നും അതിന്‍റെ സ്റ്റീല്‍ ബാറുകള്‍ മാത്രമാണ് മാറ്റാനുള്ളതെന്നും എഡിഫിസ് കമ്പനിയിലെ ഒരു എന്‍ജിനീയര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. സ്റ്റീല്‍ ബാറുകള്‍ മാറ്റിയാല്‍ ബാക്കിയുള്ളവയും താഴെ വീഴുമെന്നും പാലത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ച സ്റ്റീലിന്‍റെ ഗുണനിലവാരം തങ്ങള്‍ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ തകര്‍ത്ത എഡിഫിസ് എന്‍ജിനീയറിങ് കമ്പനിയാണ് പാലം സ്ഫോടനത്തിലൂടെ തകര്‍ത്തതത്. ഓഗസ്റ്റിലായിരുന്നു ഇരട്ട ടവറുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. നിയമം ലംഘിച്ചതിന് രാജ്യത്ത് തകര്‍ക്കപ്പെട്ടതില്‍ ഏറ്റവും വലിയ കെട്ടിട സമുച്ചയമാണിത്. ഒമ്പതുസെക്കന്‍ഡുകള്‍ക്കുള്ളിലാണ് നോയിഡയിലെ 32 നിലയും 29 നിലയുമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നത്.

മുംബൈയിലെ എഡിഫിസ് എന്‍ജിനിയറിങ് കമ്പനിയും ദക്ഷിണാഫ്രിക്കന്‍ കമ്പനി ജെറ്റ് ഡെമോളിഷനും ചേര്‍ന്നാണ് കൊച്ചിയിലെ മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ത്തതും.

Content Highlights: Pune Bridge Demolished, 600 Kg Explosives Used for Noida Twin Tower-Like Controlled Blast

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented