പ്രധാനമന്ത്രി മോദി |ഫോട്ടോ:എ.എൻ.ഐ
അഹമ്മദാബാദ്: പുല്‍വാമ ആക്രമണസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്ക് ദു:ഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ അപ്പോഴും രാഷ്ട്രീയം മാത്രമാണ് നോക്കിയത്. രാജ്യതാല്പര്യം മുന്‍ നിര്‍ത്തി അത്തരം രാഷ്ട്രീയ നടത്തരുതെന്ന് അവരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്ഷികത്തില് ഗുജറാത്തില്‍ സബര്‍മതി നദീതീരത്ത് സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
പുല്‍വാമ ആക്രമണം സംബന്ധിച്ച് അയല്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ സത്യം വെളിപ്പെട്ടുവെന്ന് പാക് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'അയല്‍രാജ്യത്ത് നിന്ന് അടുത്തിടെ വാര്‍ത്ത വന്നു, അവിടത്തെ പാര്‍ലമെന്റില്‍ സത്യം അംഗീകരിച്ചതുപോലെ, രാഷ്ട്രീയ താത്പര്യത്തിനായി ഈ ആളുകള്‍ക്ക് എത്രത്തോളം പോകാനാകും?പുല്‍വാമ ആക്രമണത്തിനുശേഷം നടത്തിയ രാഷ്ട്രീയം ഇതിന് ഉത്തമ ഉദാഹരണമാണ്. അത്തരം രാഷ്ട്രീയ പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത്, ദയവായി അത്തരം രാഷ്ട്രീയം ചെയ്യരുത്, അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. നിങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി, അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ ശക്തികളുടെ കൈകകളായി നിങ്ങള്‍ക്ക് രാജ്യത്തെയോ പാര്‍ട്ടിയെയോ താല്പ്പര്യപ്പെടുത്താന് കഴിയില്ല' മോദി പറഞ്ഞു.
ലോകത്തിലെ എല്ലാം രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്ക്കെതിരെ ഒന്നിക്കണം. സമാധാനം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയാണ് മനുഷ്യരാശിയുടെ യഥാര്‍ത്ഥ സ്വത്വം. ഭീകരത-ആക്രമണം എന്നിവയില്‍ നിന്ന് ആര്‍ക്കും ഒരു പ്രയോജനവും നേടാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ന്, ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭീകരതയ്ക്കെതിരെ ഒന്നിക്കേണ്ടതുണ്ട്. ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും ആര്‍ക്കും പ്രയോജനം നേടാനാവില്ല. ഇന്ത്യ എല്ലായ്പ്പോഴും തീവ്രവാദത്തിനെതിരെ പോരാടിയിട്ടുണ്ട്' മോദി പറഞ്ഞു.
ലോകമെമ്പാടുമുള്ള മനുഷ്യജീവിതത്തെ ബാധിച്ചുകൊണ്ട് ഒരു ദുരന്തം പെട്ടെന്ന് വന്നു. നമ്മുടെ വേഗതയേയും അത് ബാധിക്കുന്നുണ്ട്. എന്നാല്‍ ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം അതിന്റെ കൂട്ടായ്മയുടെ കഴിവ് തെളിയിച്ചു. അഭൂതപൂര്‍വ്വമാണ് ഈ കൂട്ടായ്മയെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് കശ്മീര്‍ വികസനത്തിന്റെ പുതിയ പാതയിലേക്ക് നീങ്ങുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ന് രാജ്യം ഐക്യത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കുകയാണ്. പരമമായ താല്‍പ്പര്യം നമുക്കെല്ലാവര്‍ക്കും ഉണ്ടെന്ന് നാം എപ്പോഴും ഓര്‍ക്കണം. എല്ലാവരുടെയും താല്‍പ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, മാത്രമേ നമ്മള് പുരോഗമിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
Content Highlights: The country can never forget that some people were not saddened at the sacrifice of the security personnel during the Pulwama attack-pm modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..