File Photo: PTI
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) അറസ്റ്റ് ചെയ്തു. ശ്രീനഗര്‍ സ്വദേശി വൈസ് ഉല് ഇസ്ലാം(19), ഹാകിര്‍പോര സ്വദേശി മൊഹമ്മദ് അബ്ബാസ് റാതെര്‍(32) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഭീകരാക്രമണത്തിന് ഉപയോഗിച്ച അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ആവശ്യമായ രാസവസ്തുക്കള്‍, ബാറ്ററികള്‍, മറ്റ് വസ്തുക്കള്‍ തുടങ്ങിയവ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലെ അക്കൗണ്ട് ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വൈസ് സമ്മതിച്ചതായി എന്‍.ഐ.എ. വക്താവ് പറഞ്ഞു.
ജെയ്ഷെ മുഹമ്മദ് ഭീകരരുടെ നിര്ദേശപ്രകാകരമായിരുന്നു ഇതെന്നും വൈസ് സമ്മതിച്ചിട്ടുണ്ട്. കൂടാതെ, ഈ വസ്തുക്കള്‍ വൈസ് തന്നെയാണ് ഭീകരവാദികള്‍ക്ക് നേരിട്ട് കൈമാറിയതും.
ജെയ്ഷെ മുഹമ്മദിന്റെ പഴയ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായിരുന്നു മുഹമ്മദ് അബ്ബാസ്. ജെയ്ഷെ ഭീകരനും അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനുമായ മുഹമ്മദ് ഉമറിന് സ്വന്തം വീട്ടില്‍ അഭയം നല്‍കിയതായി മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. 2018 ഏപ്രില്‍-മേയ് മാസങ്ങളിലാണ് മുഹമ്മദ് ഉമര്‍ ഇന്ത്യയിലെത്തിയത്.
content highlights: pulwama terror attack, two more held
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..