പുണെ: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 കാരന്‍ പിടിയിലായി. മഹാരാഷ്ട്ര, ബിഹാര്‍ ഭീകരവാദ വിരുദ്ധ സ്‌ക്വാഡുകള്‍ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് യുവാവ് പിടിയിലായത്.

ഷരിയത്ത് അന്‍വര്‍ ഉല്‍ ഹഖ് മണ്ഡലാണ് പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍നിന്ന് പിടിയിലായതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സി.ആര്‍.പി.എഫ് ജവാന്മാരുടെ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് സുപ്രധാന രേഖകളും ഇയാള്‍ കൈക്കലാക്കിയിരുന്നു എന്നാണ് സംശയിക്കുന്നത്.

നേരത്തെ ബിഹാര്‍ എ.ടി.എസിന്റെ പിടിയിലായ രണ്ട് തീവ്രവാദികളെ ചോദ്യം ചെയ്തപ്പോഴാണ് ഷരിയത്ത് അന്‍വര്‍ ഉല്‍ ഹഖ് മണ്ഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പിടിയിലായ 19 കാരെ പുണെയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: Pulwama terror attack suspect nabbed in Pune