പുതുച്ചേരി: സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു.
മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നതായി മന്ത്രി എംകെ റാവു എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം നിമയവിദഗ്ധരുമായി കൂടിയാലോചിച്ചു. വൈകാതെ കിരണ്‍ ബേദിക്കെതിരേ കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും എംകെ റാവു പറഞ്ഞു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വി നാരായണ സ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു. പുതുച്ചേരിയിലെ സൗജന്യ അരി വിതരണ പദ്ധതി തകര്‍ക്കാന്‍ കിരണ്‍ ബേദി ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംകെ റാവുവും ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ നിലപാട് കടുപ്പിക്കുന്നത്.
content highlights; Puducherry Minister MK Rao to File Case Against Kiran Bedi