
-
ചെന്നൈ: പുതുച്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അലക്ഷ്യമായി മറവുചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്ട്രെക്ച്ചറില്‍ നിന്നും കുഴിയിലേക്ക് വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. പിന്നാലെയാണ് പുതുച്ചേരി ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
പിപിഇ കിറ്റ് ധരിച്ചെത്തിയ നാല് ആരോഗ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ടുവന്ന് കുഴിയിലേക്ക് അലക്ഷ്യമായി എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. ആരോഗ്യപ്രവര്ത്തകരെന്നു തോന്നിക്കുന്ന മറ്റു ചിലരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ ഇവര്‍ പാലിച്ചിരുന്നില്ല. മൃതദഹം ബാഗില്‍ പൊതിഞ്ഞു മറവ് ചെയ്യണമെന്ന നിര്‍ദേശം നിലനില്‍ക്കെ വെളുത്ത തുണി മാത്രമാണ് മൃതദേഹത്തെ പൊതിഞ്ഞിരിക്കുന്നത്. കുഴിയിലേക്ക് ഇടുന്നതിനിടെ ഇത് മൃതദേഹത്തില്‍ നിന്നും മാറിപ്പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വ്യാപക പ്രതിഷേധവും വിമര്‍ശനങ്ങളും ഉയര്‍ന്നത്. അതേസമയം മൃതദേഹം റവന്യൂ വകുപ്പിന് കൈമാറിയതാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.
സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പുതുച്ചേരി ജില്ലാ കളക്ടര്‍ അരുണ്‍ പറഞ്ഞു.സംഭവത്തില്‍ ഉള്‍പ്പെട്ടവരോട് റിപ്പോര്‍ട്ട് തേടിയതായി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി പറഞ്ഞു.
Content Highlights: Puducherry Health Workers Throw Body Of Coronavirus Patient, Probe Ordered
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..