പുതുച്ചേരി: പുതുച്ചേരിയിലെ നാരായണസ്വാമി സര്‍ക്കാരിന്റെ ഭാവി തിങ്കളാഴ്ച അറിയാം. കോണ്‍ഗ്രസ്-ഡി.എം.കെ. എം.എല്‍.എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ്-ഡി.എം.കെ. സര്‍ക്കാര്‍ ന്യൂനപക്ഷമായതും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തിയതും.
Today, ministers, MLAs of Congress & DMK, MPs and other party leaders met and discussed the strategy to be adopted by us in the Legislative Assembly (tomorrow). We have decided to disclose our strategy on the floor of the House: Puducherry CM V Narayanasamy pic.twitter.com/mc6bzLyg6X
— ANI (@ANI) February 21, 2021
സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു പിന്നാലെ തിങ്കളാഴ്ച സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പുതുച്ചേരിയുടെ അധിക ചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എം.എല്‍.എമാരുടെ തുടര്‍ച്ചയായ രാജിക്കു പിന്നാലെ നാരായണസ്വാമി സര്‍ക്കാരിനെ സഭയില്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി. അതേസമയം പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മിനാരായണനും ഡി.എം.കെ. അംഗം വെങ്കിടേശനും ഞായറാഴ്ച രാജിസമര്‍പ്പിച്ചിരുന്നു. 33 അംഗ പുതുച്ചേരി നിയമസഭയില്‍ മൂന്നുപേര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ലെന്നാണ് നാരായണസ്വാമിയുടെയും സംഘത്തിന്റെയും വാദം.
content highlights: puducherry government floor test