പുതുച്ചേരിയില്‍ 100 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 7000രൂപ പെന്‍ഷന്‍;95 കഴിഞ്ഞവരുടെ തുകയിലും വര്‍ധനവ്


എൻ. രംഗസാമി | Photo : ANI

പുതുച്ചേരി: നൂറ് വയസോ അതിലധികമോ പ്രായമുള്ളവര്‍ക്ക് പ്രതിമാസം സഹായധനമായി 7,000 രൂപ വീതം പുതുച്ചേരി സര്‍ക്കാര്‍ അനുവദിക്കും. മുഖ്യമന്ത്രി എന്‍. രംഗസാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷനേതാവും ഡിഎംകെ അംഗവുമായ ആര്‍. ശിവയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇക്കാര്യം അറിയിക്കുകയായിരുന്നു.

പുതുച്ചേരിയില്‍ നൂറോ അതിലധികമോ പ്രായമുള്ളവര്‍ വളരെ കുറവാണെന്നും ഇവര്‍ക്ക് എല്ലാമാസവും ഏഴായിരം രൂപ വീതം നല്‍കുമെന്നും എന്‍. രംഗസാമി കൂട്ടിച്ചേര്‍ത്തു. നൂറ് വയസ് പൂര്‍ത്തിയായ ഏഴ് പേര്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും ഇവര്‍ക്ക് വനിതാ-ശിശു വികസന വകുപ്പ് വഴി ഈ തുക ലഭ്യമാക്കുമെന്നും എന്‍. രംഗസാമി പറഞ്ഞു. പുതിച്ചേരിയില്‍ വനിതാ-ശിശു വികസനവകുപ്പിന്റെ ചുമതലയില്‍ വരുന്നതാണ് വാര്‍ധക്യപെന്‍ഷന്‍ വിതരണം.

കൂടാതെ 95 മുതല്‍ 100 വയസ് വരെയുള്ളവര്‍ക്ക് ഇപ്പോള്‍ മാസംതോറും നല്‍കിവരുന്ന 3,500 രൂപ 4,000 രൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പല വിഭാഗങ്ങളിലായി 15,000 ത്തോളം അപേക്ഷകള്‍ സര്‍ക്കാരിന്റെ ധനസഹായം അവശ്യപ്പെട്ട് ലഭിച്ചിട്ടുണ്ടെന്നും ഒരുമാസസമയത്തിനുള്ളില്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Content Highlights: Puducherry, Centenarians, Monthly Assistance Of Rupees 7000, Malayalam News


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented