പുതുച്ചേരി ബജറ്റ്: വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം, വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്ടോപ്പും


പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ബജറ്റ് അവതരിപ്പിക്കുന്നു

മയ്യഴി : വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. സർക്കാരിന്റെ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള 21-55 പ്രായപരിധിയുള്ള വീട്ടമ്മമാർക്കാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമി അവതരിപ്പിച്ച ബജറ്റിൽ സഹായധനം പ്രഖ്യാപിച്ചത്.

ഒൻപതാംക്ലാസ്‌ വിദ്യാർഥികൾക്ക്‌ സൈക്കിളും ഗവ.-എയ്‌ഡഡ്‌ സ്കൂളിലെ പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്പും പ്രഖ്യപിച്ചിട്ടുണ്ട്‌.

കാരയ്ക്കൽ തുറമുഖത്തുനിന്ന്‌ ശ്രീലങ്കയിലെ കങ്കേശൻതുറൈ തുറമുഖത്തേക്ക്‌ ഫെറി സർവീസ്‌ ആരംഭിക്കുമെന്നും കാർഗോ സർവീസ്‌ ആരംഭിക്കുന്നതിനായി പുതുച്ചേരി തുറമുഖം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാഹി മത്സ്യബന്ധന തുറമുഖം, ജനറൽ ആസ്പത്രി ട്രോമാകെയർ കെട്ടിടം, പള്ളൂർ ആസ്പത്രി കെട്ടിടനിർമാണം തുടങ്ങിയ പദ്ധതികളൊന്നും പരാമർശിച്ചില്ല. പുതുച്ചേരി, കാരയ്ക്കാൽ മേഖലയിലെ സഹകരണ സ്ഥാപനങ്ങളെ പുനരുദ്ധരിക്കാൻ 30 കോടി രൂപ വകയിരുത്തിയപ്പോഴും മാഹിയെ അവഗണിച്ചു.

10,696.61 കോടി രൂപയുടെ ബജറ്റിൽ മാഹിയുടെ പ്രധാന പദ്ധതികളൊന്നും പരിഗണിച്ചില്ല. സംസ്ഥാനത്തെ വരുമാനത്തിലേറെയും ശമ്പളവും പെൻഷനും വായ്പാതിരിച്ചടവിനുമാണ്‌ വിനിയോഗിക്കുന്നതെന്ന്‌ മുഖ്യമന്ത്രി എൻ.രംഗസ്വാമി ബജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു.

ബജറ്റിൽ 2312.77 കോടി (21.62 ശതമാനം) ശമ്പളത്തിനും 1122.32 കോടി (10.49 ശതമാനം) പെൻഷനും 2311.61 കോടി (21.61 ശതമാനം) വായ്പാ തിരിച്ചടവിനും 1440 കോടി വൈദ്യുതിക്കു (13.46 ശതമാനം) മാണ്‌ നീക്കിവെച്ചത്‌.

വാർധക്യപെൻഷനും സാമൂഹികക്ഷേമ പദ്ധതികൾക്കും 1400 കോടി (13.09 ശതമാനം), സൊസൈറ്റികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണസ്ഥാപനങ്ങൾക്കും ഗ്രാന്റ്‌ നൽകാൻ 1333.19 കോടിയും (12.46 ശതമാനം) നീക്കിവെച്ചു.

Content Highlights: Puducherry Budget: Free laptops announced for students of classes 11, 12


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented