ന്യൂഡല്‍ഹി: ലഡാക്കിലെ പുതിയ പിരിമുറുക്കങ്ങള്‍ക്കിടെ പബ്ജിയടക്കമുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത് ആഗോള തലത്തില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. പബ്ജിക്ക് നിരോധനം പ്രഖ്യാപിച്ചത് മുതല്‍ ലക്ഷണക്കണക്കിന് ആളുകള്‍ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തുവരുന്നുണ്ട്.
734 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള പബ്ജി ലോകത്തിലെ മികച്ച സ്മാര്‍ട്ട്ഫോണ്‍ ഗെയിമുകളിലൊന്നാണ്.
ജൂണില്‍ ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകടക്കമുള്ള 59 ഓളം ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പബ്ജിയടക്കമുള്ള 118 ആപ്പുകളും കൂടി നിരോധിച്ചിരിക്കുന്നത്.
പബ്ജി നിരോധിച്ചതിന് പിന്നാലെ ട്വിറ്ററില്‍ ഇതിന്റെ പ്രതികരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു. ട്രോള്‍ പ്രതികരണങ്ങളുമായിട്ടാണ് മലയാളികള്‍ പബ്ജി നിരോധനത്തെ നേരിട്ടത്.



Content Highlights: PUBG MOBILE Top Twitter Trend In The World After Ban In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..