ന്യൂഡൽഹി:രക്ഷാബന്ധൻ ദിനത്തിൽ ആശംസകൾ കൈമാറി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരൻ രാഹുൽ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

'സ്നേഹവും വിശ്വസ്തതയും ക്ഷമയും ഞാൻ പഠിച്ചത് സഹോദരനിൽ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതിൽ അഭിമാനിക്കുന്നു. എല്ലാവർക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകൾ' പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്.

 

എല്ലാവർക്കും രക്ഷാബന്ധൻ ആശംസിച്ചുകൊണ്ട് പ്രിയങ്കക്കൊപ്പമുള്ള ചിത്രം രാഹുലും ട്വീറ്റ് ചെയ്തിട്ടുണ്ട്.