നെഹ്രു കുടുംബത്തിനെതിരെ അനുരാഗ് താക്കൂറിന്റെ ആരോപണം; ലോക്‌സഭ രണ്ട് തവണ നിര്‍ത്തിവെച്ചു


അനുരാഗ് താക്കൂർ | ഫോട്ടോ: ANI

ന്യൂഡൽഹി: പി.എം. കെയേഴ്‌സ്‌ ഫണ്ടിനെ ചൊല്ലി ഉണ്ടായ ബഹളത്തെ തുടർന്ന് ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു. നെഹ്രു കുടുംബത്തിനെതിരെയുള്ള ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണത്തിനെതിരെയാണ് ബഹളം ഉയർന്നത്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ടാക്സേഷൻ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നിരാകരണ പ്രമേയങ്ങൾ പരിഗിക്കുന്നതിനിടെയാണ് മനീഷ് തിവാരി പി.എം. കെയേഴ്‌സ്‌ ഫണ്ടിന്റെ പബ്ലിക് ഓഡിറ്റിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉന്നയിച്ചത്. പി.എം. കെയേഴ്‌സ് ഫണ്ട് പബ്ലിക് ട്രസ്റ്റ് ആണെന്ന മറുപടി പറയുന്നതിനിടെയാണ് അനുരാഗ് താക്കൂർ നെഹ്രു കുടുംബത്തിനെതിരെ പറഞ്ഞത്.

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പി.എം. കെയേഴ്‌സ് ഫണ്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു. ഇ.വി.എം. മെഷീനുകളെ വിമര്‍ശിച്ചത് പോലെയാണ് ഇത്. ജന്‍ ധന്‍, നോട്ട് നിരോധനം, മുത്തലാഖ്‌, ജിഎസ്ടി തുടങ്ങിയവയെപ്പോലും പ്രതിപക്ഷം മോശമാക്കി ചിക്രീകരിച്ചു. അവര്‍ എല്ലാത്തിലും മോശം കാണുന്നു. സത്യമെന്താണെന്നാല്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ ലക്ഷ്യമാണ് മോശം. പിഎം കെയേഴ്‌സ് ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് അത് രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു.

ഇത് കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചു. പ്രതിഷേധത്തിന് വഴിതുറന്നു. മന്ത്രി പറഞ്ഞ വാക്കുകൾ പിൻവലിച്ച് മാപ്പ് പറയണം എന്നാശ്യപ്പെട്ട് പ്രതിഷേധം തുടർന്നു. ബഹളത്തെ തുടർന്ന് സഭ അരമണിക്കൂർ നിർത്തിവെച്ചു. എന്നാൽ വീണ്ടും ചേർന്നപ്പോഴും ബഹളം തുടരുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ നടുത്തളത്തിലിറങ്ങിയതോടെ സഭ വീണ്ടും നിർത്തിവെക്കുകയായിരുന്നു. അഞ്ച് മണിക്ക് ശേഷം സഭ പുനരാരംഭിച്ചു.

Content Highlights: Protests Over Anurag Thakurs Nehru Gandhi Remarks Lok Sabha Adjourned

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented