കാര്‍ഷിക നിയമം: സിംഘുവിലെ സമരവേദിക്ക് സമീപം ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി


ന്യൂഡല്‍ഹി: വിവാദമായ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള സമരവേദിയായ സിംഘു അതിര്‍ത്തിക്ക് സമീപം കര്‍ഷനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയില്‍ നിന്നുള്ള 45-കാരനായ കര്‍ഷകനാണ് ജീവനൊടുക്കിയത്. മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച രാവിലെ സുശാന്ത് സിറ്റിക്ക് സമീപമുള്ള കുണ്ഡ്‌ലി-സിംഘു അതിര്‍ത്തിയിലാണ് കര്‍ഷകന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 15 ദിവസമായി സുശാന്ത് സിറ്റിക്ക് സമീപം കര്‍ഷകന്‍ ട്രാക്ടര്‍ ട്രോളിയില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം സേനിപതിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഭാരതി കിസാന്‍ യൂണിയനുമായി ബന്ധപ്പെട്ടാണ് മരണപ്പെട്ട കര്‍ഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കഴിഞ്ഞ 11 മാസത്തിനിടെ നിരവധി തവണ സിംഘുവിലെ സമരവേദി സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സുഹൃത്തായ നിര്‍മല്‍ സിങ് പറഞ്ഞു. ഇയാള്‍ക്ക് ആറ് ലക്ഷം രൂപ കടബാധ്യതയുണ്ടെന്നും കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടികളില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

content highlights: Protesting Punjab farmer ends life at Singhu border

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented