പ്രതീകാത്മക ചിത്രം | Photo-Canva
ചെന്നൈ: പാഠ്യപദ്ധതിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ കര്ഷകന് തീകൊളുത്തി മരിച്ചു. സേലം സ്വദേശി എണ്‍പത്തഞ്ചുകാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ. പാര്‍ട്ടി ഓഫീസിനു മുന്നില്‍വെച്ചായിരുന്നു തീകൊളുത്തിയത്. ഡി.എം.കെ.യുടെ മുന്‍ കർഷക സംഘടനാ നേതാവായിരുന്നു തങ്കവേല്‍.
രാവിലെ 11 മണിയോടെ ഡി.എം.കെ. ഓഫീസിനു മുന്നില്‍വെച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പാഠ്യപദ്ധതിയില്‍ ഹിന്ദി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കം തങ്കവേലിനെ മനോവിഷമത്തിലാഴ്ത്തിയിരുന്നു.
തീകൊളുത്തുന്നതിനു മുന്‍പായി തങ്കവേല്‍ ഹിന്ദി ഭാഷയ്ക്കെതിരേ ബാനര്‍ എഴുതിയിരുന്നു. ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും ബാനറില്‍ അദ്ദേഹം കുറിച്ചു. ' മോദി-കേന്ദ്ര സര്‍ക്കാരുകളേ, ഞങ്ങള്‍ക്ക് ഹിന്ദി ആവശ്യമില്ല. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് വിദ്യാര്‍ഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ', അദ്ദേഹം ബാനറില്‍ കുറിച്ചു.
Content Highlights: protesting hindi imposition, 85-year-old farmer sets himself on fire outside dmk office
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..