അലിഗഢ്: അലഞ്ഞു നടക്കുന്ന പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്ന് ആരോപിച്ച് അവയെ സര്‍ക്കാര്‍ സ്ഥാപനങ്ങില്‍ പൂട്ടിയിട്ട് ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍. അലിഗഢിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നും പശുക്കളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും ഹെല്‍ത്ത് സെന്ററുകളിലേക്കും എത്തിച്ചാണ് പൂട്ടിയിട്ടത്. ഡിസംബര്‍ 24, 25 തീയതികളില്‍ ആയിരുന്നു ഇത്.
അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇത്തരം പശുക്കളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തിച്ചു തുടങ്ങിയത്.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ക്കായി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രം തുടങ്ങണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. പശുക്കള്‍ തിങ്ങിനിറഞ്ഞതുമൂലം സ്‌കൂളുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. അലിഗഡിലെ ദമോത്തിയ ഗ്രാമത്തിലെ ഒരു പ്രൈമറി സ്‌കൂളില്‍ മാത്രം 500 പശുക്കളാണുള്ളത്. പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ സ്‌കൂള്‍ രണ്ടു ദിവസത്തേക്ക് അടച്ചുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
കഴിഞ്ഞമാസം പശുക്കള്‍ 80 ഏക്കറോളം വരുന്ന ഗോതമ്പ് പാടം നശിപ്പിച്ചതായി സായ്പുരിലെ കര്‍ഷകര്‍ ആരോപിച്ചു.
Content Highlight: Protesting farmers lock up cows in public schools, hospitals in up