ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഡല്‍ഹിക്കു സമീപം രൂക്ഷമായി തുടരുകയാണ്. വ്യാഴാഴ്ച പഞ്ചാബില്‍നിന്നാരംഭിച്ച ഡല്‍ഹി ചലോ മാര്‍ച്ച് ഹരിയാണയിലും പിന്നീട് ഡല്‍ഹി അതിര്‍ത്തിയിലും പോലീസ് നേരിട്ടത് രൂക്ഷമായാണ്. പ്രതിബന്ധങ്ങളെ മറികടന്ന് ഡല്‍ഹിലേയ്ക്കുള്ള കര്‍ഷകരുടെ പ്രയാണം ഏറെ സാഹസികമാണെന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ നീക്കംചെയ്തും വഴിതടയാന്‍ പാതകള്‍ക്കു കുറുകെ നിര്‍ത്തിയിട്ടിരിക്കുന്ന മണ്ണു നിറച്ച ട്രക്കുകളെ ട്രാക്ടറുകള്‍ കൊണ്ട് കെട്ടിവലിച്ച് നീക്കംചെയ്തും വഴിയില്‍ നിരത്തിയിരിക്കുന്ന വലിയ കണ്ടെയ്‌നറുകളെ കൂട്ടംചേര്‍ന്ന് ഉരുട്ടി മാറ്റിയും കോണ്‍ക്രീറ്റ് ബാരിക്കേഡുകളെ ചങ്ങലയുപയോഗിച്ച് വലിച്ചു നീക്കിയും അവര്‍ ഡല്‍ഹിയിലേയ്ക്കുള്ള പ്രക്ഷോഭത്തിന് പാത തെളിക്കുന്നു.
ട്രാക്ടറുകളില്‍ മാര്‍ച്ച് ചെയ്യുന്ന കര്‍ഷകരെ വഴിയില്‍ തടയുന്നതിന് ഹരിയാണ, ഡല്‍ഹി പോലീസ് സേനകള്‍ വിവിധ മാര്‍ഗങ്ങളാണ് അവലംബിച്ചുകൊണ്ടിരിക്കുന്നത്. കണ്ണീര്‍ വാതകവും ജലപീരങ്കിയും കൊണ്ട് കര്‍ഷകരെ നേരിടാനാവില്ലെന്ന അറിയുന്ന പോലീസ് വഴിനീളെ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മണ്ണനിറച്ച നിരവധി ട്രക്കുകള്‍ റോഡിനു കുറുകെ നിര്‍ത്തിയിട്ട് റോഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്.
#WATCH Delhi: Police use water cannon & tear gas shells to disperse protesting farmers at Tikri border near Delhi-Bahadurgarh highway.
— ANI (@ANI) November 27, 2020
Farmers are seen clashing with security forces, as they tried to head towards Delhi as part of their protest march against Centre's Farm laws. pic.twitter.com/L67PN4xYKy
പലയിടത്തും റോഡ് അടക്കാന്‍ സിമന്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, അതിര്‍ത്തികളില്‍ സൈനിക ഓപ്പറേഷനുകളിലെ സംവിധാനമായ ട്രഞ്ചുകളും പോലീസ് തീര്‍ത്തിട്ടുണ്ട്. കര്‍ഷകര്‍ വാഹനങ്ങളിലൂടേയോ കാല്‍നടയായോ പോവുന്നത് തടയാനായി വലിയ കുഴികള്‍ തീര്‍ക്കുന്നതാണ് ട്രഞ്ചുകള്‍. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്.
#WATCH Farmers use a tractor to remove a truck placed as a barricade to stop them from entering Delhi, at Tikri border near Delhi-Bahadurgarh highway pic.twitter.com/L65YLRlkBo
— ANI (@ANI) November 27, 2020
തടസ്സങ്ങളെയെല്ലാം തങ്ങളുടേതായ വിധത്തില്‍ സാഹസികമായി മറികടക്കുന്ന പ്രക്ഷോഭകരെയാണ് ഇപ്പോള്‍ പുറത്തുവരുന്ന ദൃശ്യങ്ങളില്‍ കാണുന്നത്. പ്രക്ഷോഭകര്‍ക്കു നേരെ പ്രയോഗിക്കുന്ന ജലപീരങ്കികള്‍ക്കു മുകളില്‍ വലിഞ്ഞുകയറി ജലപ്രവാഹം നിര്‍ത്തുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
How a young farmer from Ambala Navdeep Singh braved police lathis to climb and turn off the water cannon tap and jump back on to a tractor trolley #farmersprotesthttps://t.co/Y9RZJBdD8E pic.twitter.com/NcN0JpMxd2
— Aditya Menon (@AdityaMenon22) November 26, 2020
തങ്ങളുടെ ട്രാക്ടറുകള്‍ ഉപയോഗിച്ച് റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പിന്റെയും കോണ്‍ക്രീറ്റിന്റെയും ബാരിക്കേഡുകള്‍ നീക്കംചെയ്യുന്നവരേയും ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹിയിലേയ്ക്കു പ്രവേശിക്കുന്നതിന് തിക്രി അതിര്‍ത്തിയില്‍ വലിയ ട്രക്ക് ട്രാക്ടറുമായി ബന്ധിച്ച് വലിച്ച് നീക്കുന്നതും മറ്റുചില ദൃശ്യങ്ങളിലുണ്ട്.
Another barricading before Haryana-Delhi border cleared!
— sangram chatterjee (@sangramc2010) November 27, 2020
How?
Just watch the video!
The tractors which are used to farming, now being used for #CivilResistance. #FarmersProtest #DilliChalo. pic.twitter.com/uBXxjKFM0Y
റോഡില്‍ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ചങ്ങലകളില്‍ ബന്ധിച്ച് കൂട്ടംചേര്‍ന്ന് വലിച്ചുനീക്കി തടസ്സം നീക്കുന്ന കര്‍ഷകരുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റുചിലയിടങ്ങളില്‍ വലിയ കണ്ടെയ്‌നറുകളാണ് റോഡില്‍ നിരത്തിയിരിക്കുന്നത്. നിരവധി പേര്‍ ചേര്‍ന്ന് ഇവ നിരക്കി നീക്കുന്നതും മറ്റുചില ദൃശ്യങ്ങളില്‍ കാണാം.
हम अन्नदाता हैं। अगर बंजर ज़मीन में अन्न उगा सकते हैं तो यह रुकावटें क्या हैं? #Shambhu barricade #FarmersProtest #DilliChalo #FarmersDilliChalo @thetribunechd @DrKumarVishwas @boxervijender @ramanmann1974 pic.twitter.com/Wpd1STZ5uQ pic.twitter.com/bjTl0AzwHC
— Sujeet Patel (@Sujeetp_) November 26, 2020
പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പോലീസും ഏറ്റുമുട്ടുകയും പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ വ്യാഴാഴ്ച പുറത്തുവന്നിരുന്നു.
सरफ़रोशी की तमन्ना अब हमारे दिल में है
— Ajinkya (@Ajinkya_Roars) November 27, 2020
देखना है ज़ोर कितना बाज़ू-ए-क़ातिल में है#IamWithFarmers #FarmersProtest pic.twitter.com/R0YctgUuKZ
രണ്ടര-മൂന്ന് മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും തങ്ങള്‍ സഞ്ചരിക്കുന്ന ട്രാക്ടറുകളില്‍ കരുതിയിട്ടുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഡല്‍ഹിയിലെത്തിയാല്‍ സമരം എത്രദിവസം നീണ്ടാലും അവിടെ തുടരാന്‍ തയ്യാറായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
#WATCH: Plumes of smoke seen as security personnel use tear gas to disperse farmers protesting at Singhu border (Haryana-Delhi border).
— ANI (@ANI) November 27, 2020
Farmers are headed to Delhi as part of their protest march against Centre's Farm laws. pic.twitter.com/eX0HBmsGhL
ഇതിനായി ഇവര്‍ തങ്ങളുടെ ട്രാക്ടറുകളെ പ്രത്യേക രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക്, ഗ്യാസ് അടുപ്പ്, ഇന്‍വെര്‍ട്ടര്‍, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ട്രാക്ടറുകളിലുണ്ട്. കിടക്കകള്‍, പായ എന്നിവയുമുണ്ട്. കൂടാതെ, രാത്രിയിലെ തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ ട്രാക്ടറിനെ ആകെ മൂടുന്ന വിധത്തിലുള്ള താര്‍പ്പായയും കരുതിയിട്ടുണ്ട്. ഉടനൊന്നും തിരികെ വീട്ടിലേയ്ക്ക് പോകാന്‍ ഉദ്ദേശിച്ചല്ല തങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ഇവര്‍ പറയുന്നു.
Haryana: Police use tear gas to try to disperse farmers as they take part in protests against Centre's Farm laws, at the Singhu border (Delhi-Haryana border) pic.twitter.com/gVxsvulHhx
— ANI (@ANI) November 27, 2020
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്.
Content Highlights: protesting farmers are removing roadblocks and barricades on highways leading to Delhi