-
ന്യൂഡല്‍ഹി: വൈദികരെ അകാരണമായി സ്ഥലം മാറ്റുന്നതില്‍ മാര്‍ത്തോമ്മ സഭ ഡല്‍ഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികളും വൈദികരും ചേര്‍ന്ന് ബിഷപ്പിന്റെ ഓഫീസ് ഉപരോധിച്ചു. മാര്‍ത്തോമ്മ ഡല്‍ഹി ഭദ്രാസന ആസ്ഥാനത്താണ് പ്രതിഷേധം നടക്കുന്നത്.
ബിഷപ്പിനെതിരെ അഴിമതി ആരോപണവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു. മയൂര്‍വിഹാര്‍, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചില വൈദികര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നു. ഇവരെ അകാരണമായി സ്ഥലം മാറ്റുന്നു തുടങ്ങിയ ആരോപണങ്ങളാണ് വിശ്വാസികള്‍ ഉന്നയിക്കുന്നത്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. ഭദ്രാസന സെക്രട്ടറി സ്ഥാനത്തേക്ക് ചിലര്‍ മത്സരിച്ചിരുന്നു. ഇതില്‍ ബിഷപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ചില വൈദികരെ സ്ഥലം മാറ്റിയതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
Content Highlights: protest against Marthoma church Delhi Bishop
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..