മുംബൈ: ഇന്ധന വിലവര്‍ധനവിനെതിരായി പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. മുംബൈയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പ്ലക്കാര്‍ഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവയുമായി കാളവണ്ടിയില്‍ കയറിനിന്നായിരുന്നു പ്രതിഷേധം. നേതാക്കളും പ്രവര്‍ത്തകരും അടക്കം ഇരുപതോളം പേര്‍ കയറിയതോടെ കാളവണ്ടി തകരുകയായിരുന്നു.

Content Highlights: Protest against fuel price hike; bullock cart collapses and Congress workers and leaders were fell