മധുരയില്‍ ജെല്ലിക്കെട്ട് വേദിയില്‍ കര്‍ഷക നിയമത്തിനെതിരേ കരിങ്കൊടിയുയര്‍ത്തി പ്രതിഷേധം


അനൂപ് ദാസ് | മാതൃഭൂമി ന്യൂസ്

മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ജല്ലിക്കെട്ട് വേദിയിൽ പ്രതിഷേധിച്ച് കരിങ്കൊടി ഉയർത്തിയവർ, പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | screen grab

ചെന്നൈ: മധുര അവണിയാപുരം ജല്ലിക്കെട്ട് വേദിയില്‍ കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധം. കരിങ്കൊടിയേന്തിയാണ് പ്രിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രിക്കെതിരേയും മുദ്രാവാക്യം വിളിച്ചു.

ജല്ലിക്കെട്ട് കാളകളെ മെരുക്കാന്‍ വന്ന ആളുകളില്‍ നിന്നാണ് പ്രതിഷേധം ഉയര്‍ന്നത്. അവര്‍ കരിങ്കൊടി ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മുദ്രാവാക്യം ഉയർന്ന ഉടനെ പോലീസ് ഇവരെ പിടിച്ചു മാറ്റി. പിന്നീട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വേദിയിലെത്തി അല്‍പസമയം കഴിഞ്ഞാണ് പ്രതിഷേധമുയര്‍ന്നത്. ഈ സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി ഇവിടെ പ്രസംഗിച്ചിരുന്നു. ഡല്‍ഹിയിലിരിക്കുന്ന ചിലര്‍ തമിഴ് സംസ്‌കാരത്തേയും ഭാഷയേയും എതിര്‍ക്കുന്നു. അവര്‍ക്കുള്ള മറുപടി കൂടിയായാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ജെല്ലിക്കെട്ട് കണ്ട് രാഹുല്‍ ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും. മറ്റ് പൊതുപരിപാടികള്‍ മധുരയിലില്ല. ഡിഎംകെ യുവജന വിഭാഗം അധ്യക്ഷന്‍ ഉദയനിധി സ്റ്റാലിനും ജെല്ലിക്കെട്ട് കാണാനെത്തിയിട്ടുണ്ട്.

content highlights: Protest against agricultural act during at jellikkettu venue, Madhura

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented