വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറുന്നില്ല, ശമ്പളമായി ലഭിച്ച 23 ലക്ഷം തിരികെ നല്‍കി അധ്യാപകന്‍


പ്രൊഫസർ ലല്ലൻ കുമാർ | Screengrab: NDTV

മുസാഫര്‍പുര്‍: ക്ലാസില്‍ പഠനത്തിനായി വിദ്യാര്‍ഥികള്‍ എത്താത്തില്‍ അധ്യാപകന്റെ വ്യത്യസ്തമായ പ്രതിഷേധം. തന്റെ രണ്ട് വര്‍ഷത്തേയും ഒന്‍പത് മാസത്തേയും ശമ്പളത്തുകയായ 23.8 ലക്ഷം രൂപയാണ് അധ്യാപകന്‍ തിരികെ നല്‍കിയത്. മുസാഫര്‍പുറിലെ നിതീശ്വര്‍ കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ലല്ലന്‍ കുമാര്‍ ആണ് ഇത്തരമൊരു പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ പണം തിരികെ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

കുട്ടികളെ പഠിപ്പിക്കാനാണ് താന്‍ ശമ്പളം വാങ്ങുന്നത് എന്നാല്‍ കുട്ടികള്‍ എത്തുന്നില്ലെങ്കില്‍ പിന്നെന്തിനാണ് തനിക്ക് ശമ്പളം എന്നാണ് ലല്ലന്‍ കുമാര്‍ ചോദിക്കുന്നത്. കുട്ടികളെ സര്‍വകലാശാല ഇടപെട്ട് മറ്റൊരു കോളേജിലേക്ക് മാറ്റണം എന്നാണ് അധ്യാപകന്റെ ആവശ്യം. താന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പി.ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും തന്നെക്കാള്‍ കുറഞ്ഞ റാങ്കില്‍ ജോലിയില്‍ പ്രവേശിച്ചവരെ അതിന് നിയോഗിക്കുയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

തന്റെ പേര് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ നിന്ന് മന:പൂര്‍വം വെട്ടിയെന്നും ലല്ലന്‍ കുമാര്‍ ആരോപിക്കുന്നു. അതേസമയം അധ്യാപകന്‍ പറയുന്നതുപോലെ രണ്ട് വര്‍ഷമായി കുട്ടികള്‍ ക്ലാസില്‍ വരാറില്ലെന്ന വാദം ശരിയല്ലെന്നാണ് പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍ പറയുന്നത്. കൊവിഡ് മഹാമാരി കാരണമാണ് ക്ലാസുകള്‍ മുടങ്ങിയത്. അതുപോലെ തന്നെ അധ്യാപകന് ട്രാന്‍സ്ഫര്‍ വേണമെങ്കില്‍ തന്നെ നേരില്‍ക്കണ്ട് ഇക്കാര്യം പറയാമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

അസിസ്റ്റന്റ് പ്രൊഫസര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും വിഷയം പരിശോധിക്കുമെന്നും അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍.കെ ഠാക്കൂര്‍ പ്രതികരിച്ചു. ഡല്‍ഹി സര്‍വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളില്‍ നിന്നാണ് ലല്ലന്‍ കുമാര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

Content Highlights: protest, professor

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented