ന്യൂഡല്‍ഹി: ബോളിവുഡ് സിനിമാ നിര്‍മാതാവ് കരീം മൊറാനിയെ ബലാത്സംഗ കേസില്‍ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 25 കാരിയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. 

മൊറാനിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈദരാബാദ് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി അംഗീകരിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെ അദ്ദേഹം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 

തുടര്‍ന്ന് വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ അറസ്റ്റ് സ്ഥിരീകരിക്കുകയായിരുന്നു. അയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

2ജി സ്‌പെക്ട്രം കേസിലും മൊറാനി പ്രതിയായിരുന്നു.  27 കാരിയായ യുവതിയെ ആക്രമിച്ചതിന് മനോജ് പാണ്ഡെയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 

മൊറാനി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.