അമരീന്ദർ സിങ്| Photo: ANI
ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഉറ്റസുഹൃത്തായ പാകിസ്താന്‍ സ്വദേശിയെ കുറിച്ച് അന്വേഷിക്കണമെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി സുഖ്ജീന്ദര്‍ രന്ദാവ. അമരീന്ദര്‍ സിങ്ങിന്റെ അരൂസ അലാം എന്ന പാകിസ്താനില്‍ നിന്നുള്ള സുഹൃത്തിന് ഐഎസ് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം. പഞ്ചാബിന് ഐ.എസ് ഭീഷണി ഉണ്ടെന്നാണ് ക്യാപ്റ്റന്‍ പറയുന്നത്. അതുകൊണ്ട് അരൂസ ആലമിന്റെ ഐ.എസ് ബന്ധവും അന്വേഷിക്കണമെന്ന് സുഖ്ജീന്ദര്‍ ആവശ്യപ്പെട്ടു.
അമരീന്ദറിന്റെ ഉറ്റസുഹൃത്തായ അരൂസ ആലാം പാക് സൈനിക ഓഫീസര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് പഞ്ചാബ് മന്ത്രിയുടെ പ്രതികരണം. അരൂസ അലാമിനെതിരേയുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് താന്‍ പഞ്ചാബ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താനില്‍ നിന്നുള്ള ഡ്രോണുകള്‍ സംസ്ഥാനത്തേക്ക് വരുന്നുണ്ടെന്ന പ്രശ്‌നം കഴിഞ്ഞ നാലര വര്‍ഷമായി അമരീന്ദര്‍ ഉന്നയിക്കുന്നുണ്ട്. പഞ്ചാബില്‍ ബിഎസ്എഫിനെ വിന്യസിച്ചിരുന്നു. അതുകൊണ്ട് ഈ വിഷയം വളരെ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും സുഖ്ജീന്ദര്‍ പറഞ്ഞു.
തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ ചരടുവലി നടത്തിയ നവജ്യോത് സിങ് സിദ്ദുവിന് പാക് ബന്ധമുണ്ടെന്ന് ആരോപിച്ച അമരീന്ദർ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുഹൃത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights:Probe ISI Links Of Amarinder Singh's Pakistani Friend says Punjab Minister Sukhjinder Randhawa


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..