ദാവൂദിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ 500 കോടിയുടെ മൂല്യമുള്ള കെട്ടിടങ്ങള്‍ ഇഡി കണ്ടുകെട്ടി


പ്രതീകാത്മക ചിത്രം| photo: enforcementdirectorate.gov.in

മുംബൈ: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കെട്ടിടങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കണ്ടുകെട്ടി. മുംബൈയിലെ വര്‍ളി പ്രദേശത്തെ റബിയ മാന്‍ഷന്‍, മറിയം ലോഡ്ജ്, സീ വ്യൂ എന്നീ കെട്ടിടങ്ങളാണ് കണ്ടുകെട്ടിയത്. ഇഡി നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഈ സ്വത്തുക്കളെല്ലാം ചേര്‍ന്ന് 500 കോടിയുടെ മൂല്യമുള്ളതാണ്.

കള്ളക്കടത്തിനും മയക്കുമരുന്ന് കച്ചവടത്തിനും എതിരായ രണ്ട് കേന്ദ്ര നിയമങ്ങള്‍ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. ഇതോടെ ഈ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കൈമാറ്റങ്ങളും ഇടപാടുകളും അസാധുവായതായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള അന്വേഷണത്തില്‍ ഈ സ്വത്തുക്കളുടെ മൂല്യം ഏകദേശം 500 കോടി രൂപയാണെന്ന് കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.

2013 ല്‍ ലണ്ടനില്‍ വച്ച് മരണമടഞ്ഞ മിര്‍ച്ചിക്കെതിരേ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. മുംബൈയിലും പരിസരത്തും മിര്‍ച്ചിക്ക് സ്വന്തം പേരിലല്ലാതെയും വിവിധ സ്വത്തുക്കള്‍ ഉണ്ടെന്ന് ഏജന്‍സി ആരോപിച്ചിരുന്നു. മുംബൈയില്‍ റിയല്‍ എസ്റ്റേറ്റ് സ്വത്തുക്കള്‍ വാങ്ങിയതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് മിര്‍ച്ചിക്കും അയാളുമായി ബന്ധമുള്ളവര്‍ക്കുമെതിരെ ഇഡി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.

Content Highlights: Probe Agency Forfeits Iqbal Mirchi's Assets Worth ₹ 500 Crore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented