കല്‍ക്കരി അഴിമതി കേസ്; പശ്ചിമബംഗാള്‍  നിയമ മന്ത്രിയുടെ വീട്ടില്‍ സിബിഐ റെയ്ഡ്‌


കല്‍ക്കരി ഇടപാടില്‍ മൊലായ് ഗഡക് ഉള്‍പ്പെട്ടതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിലാണ് പരിശോധനയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

മൊലായ് ഗഡക് ,മമതാ ബാനർജി

ന്യൂഡല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ നിയമ മന്ത്രി മൊലായ് ഗഡകിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. കൊല്‍ക്കത്ത ലെയ്ക്ക് ഗാര്‍ഡന്‍, പശ്ചിമ ബര്‍ദമാന്‍ ജില്ല, അസന്‍സോല്‍ എന്നിവിടങ്ങളിലെ മൂന്ന് വീടുകളിലടക്കം ആറിടങ്ങളിലാണ് റെയ്ഡ്.

റെയ്ഡില്‍ സിബിഐ സംഘത്തിനൊപ്പം കേന്ദ്രസേനകളും, വനിതാ ഉദ്യോഗസ്ഥരുമുണ്ട്. കല്‍ക്കരി ഇടപാടില്‍ മൊലായ് ഗഡക് ഉള്‍പ്പെട്ടതിന്റെ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിലാണ് പരിശോധനയെന്നും സി.ബി.ഐ ഉദ്യോഗസ്ഥര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി മമതാ ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞയിടെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഈ വര്‍ഷം ജൂലായിലാണ് 41 പേര്‍ക്കെതിരേ കല്‍ക്കരി അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

Content Highlights: Probe Agency CBI Raids Bengal Law Minister's Residence In Coal Scam Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented