ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രിയങ്ക ട്വിറ്റര്‍ വദ്ര എന്ന് വിളിച്ച് പരിഹസിച്ച് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തരം ട്വീറ്റുകള്‍ ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം. രാജ്യത്തെ പ്രമുഖയായ നേതാവാണെന്നാണ് സമൂഹമാധ്യമങ്ങള്‍ പ്രിയങ്കയെ എടുത്തുകാണിക്കുന്നത്. പക്ഷെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ സ്വന്തം സഹോദരന്റെ വിജയം പോലും ഉറപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
താനവരെ ഗൗരവമായി കാണാറില്ലെന്നും അദ്ദേഹം പറയുന്നു. ഞങ്ങള്‍ അവരെ പ്രിയങ്ക ട്വിറ്റര്‍ വദ്രയെന്നാണ് വിളിക്കാറ്. രണ്ടോ മൂന്നോ ദിവസത്തേക്ക് വേണ്ടിയാണ് അവര്‍ ട്വീറ്റ് ചെയ്യുന്നത്. തിരക്കിലായിരിക്കുന്ന മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ചേര്‍ന്ന അവരെ ഒരു പ്രമുഖ ദേശീയ നേതാവായി കാണിക്കുകയാണെന്നും കേശവ് പ്രസാദ് മൗര്യ ആരോപിക്കുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് അടിത്തറ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഫോട്ടോയ്ക്ക് മുഖം കാണിക്കുന്നതിന് അപ്പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള നേതാക്കള്‍ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ നിഷേധാത്മകമായി കാണുന്നതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്നതുകൊണ്ടാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് അവര്‍ കാണുന്നത്. നല്ലൊരു ഡോക്ടറെ കണ്ട് കണ്ണുപരിശോധിച്ച് കണ്ണട മാറ്റുകയാണ് അവര്‍ ചെയ്യേണ്ടതെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
Content Highlights: ''Priyanka Twitter Vadra'': UP Deputy Chief Minister's Jibe At Congress Leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..