'പ്രിയങ്ക,നീ പിന്മാറില്ലെന്ന് എനിക്കറിയാം,നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു';രാഹുല്‍ ഗാന്ധി


1 min read
Read later
Print
Share

ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ ഖേഡിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രിയങ്കാ ഗാന്ധി | Photo: PTI

ലക്‌നൗ: പ്രിയങ്കാ ഗാന്ധിയുടെ ധൈര്യത്തിന് മുമ്പില്‍ ഉത്തര്‍ പ്രദേശ് ഭരണകൂടം ഭയന്നുപോയെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ ഖേഡിയിലെ സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഹോദരിയെ പിന്തുണച്ച് രാഹുല്‍ രംഗത്തെത്തിയത്.

'പ്രിയങ്കേ...നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നില്‍ അവര്‍ ഭയന്നു. നീതിക്കായുള്ള ഈ അഹിംസാ സമരത്തില്‍ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കര്‍ഷക പ്രക്ഷോഭത്തിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേഡിയിലേക്കുള്ള യാത്രയ്ക്കിടെ ലഖ്നൗവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സീതാപുറില്‍വച്ചാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അവരും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ കൊല്ലപ്പെട്ടകര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക ലഖിംപുര്‍ ഖേഡിയിലേക്ക് പോയത്. കസ്റ്റഡിയിലെടുത്ത ശേഷം അവരെ തടഞ്ഞുവച്ച ഗസ്റ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക അടക്കമുള്ള നേതാക്കളെ പോലീസ് കൈയേറ്റം ചെയ്തുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്ര, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സന്ദര്‍ശനത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഞായറാഴ്ച ലഖിംപുര്‍ ഖേഡിയില്‍ സംഘര്‍ഷമുണ്ടായത്. കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് നാല് കര്‍ഷകര്‍ മരിച്ചത്.

Content Highlights: Priyanka, they fear your courage Rahul Gandhi tells sister after her detention on way to Lakhimpur Khedi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

പൂജാ ചടങ്ങുകളോടെ ഇന്ത്യൻ പാർലമെന്‍റ് സമർപ്പണം; ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി

May 28, 2023


Ghulam Nabi Azad

1 min

വിമർശിക്കുകയല്ല വേണ്ടത്, പാർലമെന്‍റ് മന്ദിരം യാഥാർഥ്യമാക്കിയ BJP സർക്കാരിനെ അഭിനന്ദിക്കണം- ഗുലാം നബി

May 27, 2023


Wrestletrs Protest

പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാൻ ഗുസ്തിതാരങ്ങൾ, പിന്തുണയുമായി കർഷകർ; തലസ്ഥാനത്ത് വൻസുരക്ഷ

May 28, 2023

Most Commented