കുറ്റവാളികള്‍ക്ക് ഭയമില്ല; യു.പിയില്‍ ക്രമസമാധാനം തകര്‍ന്നു- പ്രിയങ്ക ഗാന്ധി


സംസ്ഥാനത്ത് പൊതുജനങ്ങളും പോലീസുകാരും സുരക്ഷിതരല്ലെന്ന് ട്വീറ്റില്‍ സൂചിപ്പിച്ച പ്രിയങ്ക ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു

ലഖ്‌നൗ: കുറ്റവാളികള്‍ ഭയരഹിതരായി തീര്‍ന്നിരിക്കുകയാണെന്നും ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില തകരാറിലായിരിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വദ്ര. കാണ്‍പുരില്‍ റെയ്ഡിനിടെ വെള്ളിയാഴ്ച രാവിലെ എട്ട് പോലീസുകാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ അവര്‍.

"പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് നേരെ കുറ്റവാളികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് എട്ട് പോലീസുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രക്തസാക്ഷികളായ അവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു. യുപിയിലെ ക്രമസമാധാനനില ആകെ തകരാറിലായിരിക്കുകയാണ്. കുറ്റവാളികള്‍ക്ക് ഭയമില്ലാതായിരിക്കുന്നു". പ്രിയങ്ക ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് പൊതുജനങ്ങളും പോലീസുകാരും സുരക്ഷിതരല്ലെന്ന് ട്വീറ്റില്‍ സൂചിപ്പിച്ച പ്രിയങ്ക ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി വികാസ് ദുബെയെ തേടി വെള്ളിയാഴ്ച പുലര്‍ച്ചെയെത്തിയ പോലീസ് സംഘത്തിന് നേരെ കുറ്റവാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented