പ്രിയങ്കയെ പോലീസ് തടഞ്ഞുവച്ചത് വൃത്തിഹീനമായ മുറിയിലെന്ന് കോണ്‍ഗ്രസ്; മുറി വൃത്തിയാക്കി പ്രിയങ്ക


പ്രിയങ്ക ഗാന്ധി | screengrab - mobilejournalist

സീതാപുര്‍ (യു.പി): സംഘര്‍ഷമുണ്ടായ ലഖിംപുര്‍ ഖേഡിയിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് പാര്‍പ്പിച്ച ഗസ്റ്റ് ഹൗസില്‍നിന്നുള്ള വീഡിയോ ദൃശ്യം പുറത്തുവിട്ട് കോണ്‍ഗ്രസ്. പ്രോവിന്‍ഷ്യല്‍ ആംസ് കോണ്‍സ്റ്റാബുലറി (പിഎസി) ഗസ്റ്റ് ഗൗസ് മുറി ചൂലുകൊണ്ട് വൃത്തിയാക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിട്ടുള്ളത്. പ്രിയങ്കയെ പാര്‍പ്പിച്ചത് വൃത്തിഹീനമായ മുറിയില്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രിയങ്കയ്ക്ക് തന്നെ മുറി വൃത്തിയാക്കേണ്ടിവന്നുവെന്നും അവര്‍ പറഞ്ഞു.

'കുറച്ചുനേരത്തേക്ക് ഇതാണ് എന്റെ മുറി. അത് വൃത്തിയാക്കേണ്ടിവന്നു' - പ്രിയങ്ക ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷക പ്രക്ഷോഭത്തിനിടെ എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേഡിയിലേക്കുള്ള യാത്രയ്ക്കിടെ ലഖ്‌നൗവില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള സീതാപുറില്‍വച്ചാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അവരും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവന്നിരുന്നു.

ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ കൊല്ലപ്പെട്ടകര്‍ഷകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക ലഖിംപുര്‍ ഖേഡിയിലേക്ക് പോയത്. കസ്റ്റഡിയിലെടുത്ത ശേഷം അവരെ തടഞ്ഞുവച്ച ഗസ്റ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക അടക്കമുള്ള നേതാക്കളെ പോലീസ് കൈയേറ്റം ചെയ്തുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. സീതാപൂരില്‍വച്ച് പ്രിയങ്കയുടെ വാഹനവ്യൂഹം വളഞ്ഞാണ് പോലീസ് അവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റു വാറണ്ട് കാണിക്കണമെന്ന് അവര്‍ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

''നിങ്ങള്‍ കൊലപ്പെടുത്തിയ വ്യക്തികളെക്കാള്‍ പ്രധാനപ്പെട്ട ആളല്ല ഞാന്‍. നിയമാനുസൃതമായ അറസ്റ്റ് വാറണ്ട് കാണിക്കാത്തപക്ഷം ഞാന്‍ ഇവിടെനിന്ന് അനങ്ങില്ല. നിങ്ങള്‍ക്ക് എന്നെ തൊടാന്‍ പോലും കഴിയില്ല. നിങ്ങള്‍ എന്നെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തട്ടിക്കൊണ്ടു പോയതിന് നിയമ നടപടി നേരിടേണ്ടിവരും. പരാതി പോലീസിന് എതിരെയാകില്ല നിങ്ങള്‍ക്ക് എതിരെ ആയിരിക്കും'' - അവര്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്ന ദീപേന്ദ്രര്‍ ഹൂഡയേയും പോലീസ് കയ്യേറ്റം ചെയ്യുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് ആരോപണം.

കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്ര, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സന്ദര്‍ശനത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഞായറാഴ്ച ലഖിംപുര്‍ ഖേഡിയില്‍ സംഘര്‍ഷമുണ്ടായത്. കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച കാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയാണ് നാല് കര്‍ഷകര്‍ മരിച്ചത്‌.

കേന്ദ്രമന്ത്രിയുടെ മകന്‍ ഇപ്പോഴും സ്വതന്ത്രന്‍ - പ്രിയങ്ക

up
പ്രിയങ്കയെ തടഞ്ഞുവച്ച ഗസ്റ്റ് ഹൗസിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം | Photo - PTI

ലഖ്‌നൗ: അറസ്റ്റു ചെയ്യാനെത്തിയ യു.പി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കൈയേറ്റം ചെയ്യുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. അറസ്റ്റ് വാറണ്ട് അടക്കമുള്ളവ തന്നെ കാണിക്കാന്‍ അവര്‍ തയ്യാറായില്ല. തന്നെ തട്ടിക്കൊണ്ടു പോകുന്ന തരത്തിലാണ് പോലീസ് പെരുമാറിയത്.

അഭിഭാഷകനെ കാണാന്‍ തന്നെ അനുവദിച്ചില്ല. അത് തന്റെ അവകാശമാണെന്ന് പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും ചെവിക്കൊണ്ടില്ല. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷിനെ പോലീസ് അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണ്. കര്‍ഷകര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റിയത് അദ്ദേഹമാണ്. കര്‍ഷകരെ ഇല്ലാതാക്കുന്ന നിയമങ്ങളാണ് അവര്‍ നിര്‍മിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.

Content Highlights: Priyanka Gandhi sweeps room where cops detained her

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented