പ്രിയങ്ക ഗാന്ധി | Photo : PTI
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനെ ബിജെപി സര്‍ക്കാര്‍ എന്തിനാണ് അവരുടെ പരീക്ഷണശാലയായി മാറ്റുന്നത്? വര്‍ഷങ്ങളായി സൈനികര്‍ സേനകളില്‍ ജോലി ചെയ്യുന്നു. ഇതൊരു ബാധ്യതയായി സര്‍ക്കാര്‍ കാണുന്നുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.
ഈ നാല് വര്‍ഷത്തെ സേവനം വെറും തട്ടിപ്പാണെന്നാണ് യുവാക്കള്‍ പറയുന്നത്. നമ്മുടെ മുന്‍ സൈനികരും ഇതിനോട് വിയോജിക്കുന്നു. സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയത്തില്‍ ചര്‍ച്ചയില്ല, ഗൗരവമായ ചിന്തയില്ല. തീരുമാനങ്ങള്‍ വെറും ഏകപക്ഷീയമാണോ എന്നും പ്രിയങ്ക ട്വിറ്ററില്‍ ചോദിച്ചു.
ഇന്ത്യന്‍ സായുധസേനയുടെ റിക്രൂട്ട്മെന്റ് രീതികള്‍ അടിമുടി പരിഷ്കരിച്ചുകൊണ്ടുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന് കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതിപ്രകാരം നിയമിക്കും. നാല് വര്‍ഷമായിരിക്കും സേവനകാലാവധി. 17.5 വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അവസരം.
സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. യൂണിഫോം സേനകളില്‍ താത്പര്യമുള്ള, എന്നാല്‍ അധിക കാലം ജോലി ചെയ്യാന്‍ താത്പര്യമില്ലാത്ത യുവാക്കള്‍ക്ക് അഗ്നിപഥ് ഗുണം ചെയ്യും. അതേ സമയം
അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
Content Highlights: Priyanka Gandhi slams 'Agnipath' scheme: ‘Armed forces a laboratory for BJP?’
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..