രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം കുടുംബത്തിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ പലതും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നയാളാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇപ്പോഴിതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചടങ്ങിൽ ഭര്‍തൃസഹോദരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്. 2001ല്‍ നടന്ന കാര്‍ അപകടത്തില്‍ ഭര്‍തൃ സഹോദരി മിഷേല്‍ വാദ്ര മരിച്ചു. മിഷേലിന്റെ ഓര്‍മദിനത്തിലാണ് പ്രീവെഡ്ഡിങ് ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

1997 ഫെബ്രുവരി 18 നായിരുന്നു പ്രിയങ്ക ഗാന്ധിയുടേയും റോബര്‍ട്ട് വാദ്രയുടേയും വിവാഹം. അടുത്ത ദിവസം പ്രിയങ്കയും ഭര്‍ത്താവും 24-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് പഴയ ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. വിവാഹദിനത്തിനു മുന്‍പുള്ള ചടങ്ങിനിടെ ഭര്‍തൃസഹോദരിക്കൊപ്പമുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചത്. 

കഴിഞ്ഞ വിവാഹ വാര്‍ഷികത്തിലും ഭര്‍ത്താവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.