നിലം വൃത്തിയാക്കുന്ന പ്രിയങ്ക, ജനങ്ങളും ഇത് ആഗ്രഹിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്


യോഗി ആദിത്യനാഥ്, പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: സീതാപുര്‍ ഗസ്റ്റ് ഹൗസിലെ മുറി തൂത്തുവാരി വൃത്തിയാക്കുന്ന പ്രിയങ്കാ ഗാന്ധിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'ഇത്തരം ജോലികള്‍ ചെയ്യാന്‍ പ്രാപ്തയാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. സിഎന്‍എന്‍-ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ പ്രതികരണം.

ലഖിംപുര്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ച പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ പിന്നീട് സീതാപുരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് താന്‍ ഇരുന്നിരുന്ന മുറി പ്രിയങ്ക വൃത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പ്രിയങ്കയുടെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ലഖിംപുര്‍ സംഘര്‍ഷത്തില്‍ സര്‍ക്കാരിനോ പോലീസിനോ ഒന്നും ഒളിക്കാനില്ലെന്നും യോഗി പറഞ്ഞു. ഖേരിയില്‍ നടന്നത് ഖേദകരമായ സംഭവമാണ്. സംഭവം വിശദമായി സര്‍ക്കാര്‍ പരിശോധിക്കും. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. പ്രതികളെ ഉടന്‍ പിടികൂടും. ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷം ഉണ്ടെന്നും യോഗി ആരോപിച്ചു. ക്രമസമാധാനം പാലിക്കുന്നതിനാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലഖിംപുരില്‍ കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

Content Highlights: Priyanka Gandhi's Viral Sweeping Floor Photo Yogi Says, Voters Feel She's Capable of It

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented