പ്രിയങ്കാ ഗാന്ധി പങ്കുവച്ച ചിത്രം | Photo: www.instagram.com/priyankagandhivadra/
ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേടിയ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഒരു ആനയുടെ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുതിയ സുഹൃത്തെന്ന പേരില്‍ പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.
തുമ്പിക്കൈ കൊണ്ട് ആന പ്രിയങ്കയെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രം സാമൂഹിക മാധ്യമത്തില്‍ വൈറലാണ്. ചിത്രങ്ങള്‍ പങ്കുവച്ച് മിനിറ്റുകള്‍ക്കിടെ 4,000-ൽ അധികം പേരാണ് ചിത്രം ലൈക്ക് ചെയ്തത്. കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതിയ സുഹൃത്തുക്കളെ നേടിയെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. പാര്‍ട്ടിയുടെ വിജയത്തില്‍ പ്രശംസയുമായി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. 224 അംഗ നിയമസഭയില്‍ 135 സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
Content Highlights: Priyanka Gandhi's Post On Instagram goes viral On Internet
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..