ഉത്തർ പ്രദേശിലെ പ്രചാരണത്തിനിടെ പ്രിയങ്കാ ഗാന്ധി | Photo: twitter| Priyanka Gandhi
ലഖ്‌നൗ: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാന എതിരാളിയായ ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് ബോളിവുഡ് ചിത്രം ദീവാറിലെ ഡയലോഗിലൂടെ മറുപടി നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 'എന്റെ കൂടെ അമ്മയുണ്ട്' എന്ന ഡയലോഗാണ് പ്രിയങ്ക പറഞ്ഞത്.
നിലവില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയിട്ടുള്ള ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ചുമതലുള്ള പ്രിയങ്ക.
'ദീവാറിലെ ഡയലോഗ് നിങ്ങള്‍ക്ക് അറിയില്ലേ. എന്റെ കൂടെ അമ്മയുണ്ട്. ആ ചിത്രത്തില്‍ അമിതാഭ് ബച്ചനും ശശി കപൂറും സഹോദരങ്ങളാണ്. തന്റെ കൈയില്‍ കാറും ബംഗ്ലാവുമുണ്ടെന്ന് ശശി കപൂറിനോട് അമിതാഭ് പറയുമ്പോള്‍ തന്റെ കൂടെ അമ്മയുണ്ട് എന്ന ക്ലാസ് മറുപടിയാണ് ശശി കപൂര്‍ നല്‍കുന്നത്. എല്ലാ സമ്പത്തിനേക്കാളും വിലപിടിപ്പുള്ളതാണ് അമ്മയുടേ സ്‌നേഹം', ദേശീയ മാധ്യമമായ ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.
നിലവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഉത്തര്‍ പ്രദേശിലുണ്ട്. വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. 2019 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്ക രാഷ്ട്രീയത്തില്‍ സജീവമായത്. 2004 പൊതു തിരഞ്ഞെടുപ്പില്‍ അമ്മ സോണിയാ ഗാന്ധിയുടെ കാമ്പെയ്ന്‍ മാനേജറും സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയുമായിരുന്നു.
Content Highlights: Priyanka Gandhi's Deewar Twist In UP Poll Campaign


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..