ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാരവാഹികളെ നിയമിക്കുക എന്നത് കോണ്‍ഗ്രസിന്റെ മാത്രം കാര്യമാണ്. പുതിയ പദവിയിലെത്തിയ പ്രിയങ്കയെ അഭിനന്ദിക്കുന്നു.
അവര്‍ക്ക് കിഴക്കന്‍ യു.പിയുടെ മാത്രം ചുമതല നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല. കൂടുതല്‍ ഭാരിച്ച ഉത്തരവാദിത്വം അവര്‍ക്ക് നല്‍കേണ്ടതായിരുന്നുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമിച്ചതിന് പിന്നാലെയാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
ഫെബ്രുവരി ആദ്യവാരം അവര്‍ പുതിയ ചുമതല ഏറ്റെടുക്കും. അതിനിടെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക എത്തുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തയ്യാറായില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.പിയിലെ അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ചത് സ്മൃതി ഇറാനിയായിരുന്നു. കുടുംബാധിപത്യത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ സ്മൃതി ഇറാനി നിരന്തരം ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം ആരാഞ്ഞത്.
Content Highlights: Priyanka Gandhi, Congress, Ravi Shankar Prasad
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..