പ്രതീകാത്മക ചിത്രം | ഫോട്ടോ:PTI
ന്യൂഡൽഹി: സ്വകാര്യ ട്രെയിൻ സർവീസുകളിലെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ അതത് കമ്പനികൾക്ക് അനുമതി നൽകുമെന്ന് കേന്ദ്രം. സർവീസ് ആരംഭിച്ചതിന് ശേഷം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നും റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് വ്യക്തമാക്കി.
സ്വകാര്യകമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. അതേ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ്സുകളും സ്വകാര്യവിമാനങ്ങളും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് മുൻപ് ഇക്കാര്യം മനസ്സിൽ വെയ്ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് സ്വകാര്യ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആൽസ്റ്റോം എസ്എ. ബോംബാർഡിയർ, ജിഎംആർ ഇൻഫ്രാസ്ട്രക്ടർ ലിമിറ്റഡ്, അദാനി എന്റർപ്രൈസ് ലിമിറ്റ് തുടങ്ങിയ കമ്പനികളാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നും യാദവ് വ്യക്തമാക്കി. സ്വകാര്യ റെയിൽവേ മേഖലയിൽ അടുത്ത അഞ്ച് വർഷം 7.5 ബില്ല്യൺ ഡോളർ നിക്ഷേപം ഇതിലൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..