ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് അന്ത്യോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിവുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹത്തിന്റെ മൂല്യങ്ങളും തീരുമാനങ്ങളും നിറവേറ്റാന്‍ പരമാവധി ശ്രമിക്കണമെന്നും അന്ത്യോപചാരമര്‍പ്പിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കല്യാണ്‍ സിങ്ങിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നാം പിന്നാട്ട് പോകരുത്. കല്യാണ്‍ സിങ്ങിന്റെ കുടുംബത്തിന് ഈ വേദന സഹിക്കാന്‍ ശക്തി ലഭിക്കട്ടെ എന്ന് താന്‍ ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശിലെ നരോരയിലുള്ള ഗംഗാ നദിയുടെ തീരത്ത് നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

Content Highlights: Primeminister pays last respects to kalyan singh