
പ്രധാനമന്ത്രി നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കകള്‍ ലോകമെമ്പാടും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റിവച്ചു. ജനുവരി ആറിനാണ് പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്.
ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് തന്ത്രപ്രധാനമായ യുഎഇ സന്ദര്‍ശനം പ്രധാനമന്ത്രി നടത്താനിരുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദുബായ് എക്സ്പോയും പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഗള്‍ഫ് രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന 33 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. 2015ലാണ് പ്രധാനമന്ത്രി മോദി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. 2018 ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ആറാമത്തെ ലോക ഗവണ്മെന്റ് ഉച്ചകോടിക്കായി പ്രധാനമന്ത്രി വീണ്ടും യുഎഇ സന്ദര്‍ശിച്ചു. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കുന്നതിനായി 2019 ഓഗസ്റ്റില്‍ അദ്ദേഹം വീണ്ടും ഗള്‍ഫില്‍ എത്തിയിരുന്നു.
Content Highlights: prime ministers uae visit postponed amid omicrone scare
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..