ചെന്നൈ: രണ്ടുദിവസത്തെ അനൗപചാരിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് ഷി ജിന്‍പിങ് മഹാബലിപുരത്തെത്തിയത്. ശനിയാഴ്ച രാവിലെയാണ് ഉച്ചകോടി ആരംഭിക്കുക.
മഹാബലിപുരത്തെ മൂന്ന് പ്രധാന സ്മാരകസൗധങ്ങളായ അര്‍ജുനന്‍ തപസിരുന്നെന്നു കരുതുന്ന സ്ഥലം, പഞ്ചരഥങ്ങള്‍, കടല്‍തീരത്തെ ക്ഷേത്രം എന്നിവ മോദിയും ഷി ജിന്‍പിങ്ങും സന്ദര്‍ശിച്ചു. മുണ്ടും ഷര്‍ട്ടും വേഷ്ടിയും ധരിച്ചാണ് മോദി, ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാനെത്തിയത്.
ഇന്നുച്ചയോടെ ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഷി ജിന്‍പിങ്ങിനെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, തമിഴ്‌നാട് സ്പീക്കര്‍ പി ധനപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
#WATCH Prime Minister Narendra Modi and Chinese President Xi Jinping visit group of temples at Mahabalipuram. The group of monuments at Mahabalipuram is prescribed by UNESCO as a world heritage site. #TamilNadu pic.twitter.com/Yf8mHXCxh5
— ANI (@ANI) October 11, 2019
ഇതു രണ്ടാംതവണയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അനൗപചാരിക ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞവര്‍ഷം വുഹാനിലായിരുന്നു ആദ്യ കൂടിക്കാഴ്ച നടന്നത്. ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന.
#WATCH Prime Minister Narendra Modi receives Chinese President Xi Jinping at Mahabalipuram, Tamil Nadu pic.twitter.com/WHxpisnwLX
— ANI (@ANI) October 11, 2019
content highlights: prime minister narendra modi welcomes chinese president Xi Jinping