പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ കൂറ്റന്‍ ദേശീയചിഹ്നം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി 


Photo: PTI

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ദേശീയചിഹ്നത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെങ്കലത്തില്‍ നിര്‍മിച്ച ദേശീയചിഹ്നത്തിന്റെ മാതൃകയ്ക്ക് 9,500 കിലോ ഭാരവും 6.5 മീറ്റര്‍ ഉയരവുമുണ്ട്.

Photo: PTI

ദേശീയചിഹ്നത്തെ പിന്തുണച്ചു നിര്‍ത്താന്‍ ഉരുക്കുകൊണ്ട് നിര്‍മിച്ച 6,500 കിലോ ഭാരമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത പൂജയ്ക്കു ശേഷമായിരുന്നു അനാച്ഛാദന ചടങ്ങ്.

Photo: PTI

കളിമണ്ണ് കൊണ്ട് മാതൃക നിര്‍മിക്കല്‍, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ്, വെങ്കലത്തില്‍ നിര്‍മിക്കല്‍, പോളിഷിങ് തുടങ്ങി എട്ടുഘട്ടങ്ങള്‍ക്ക് ഒടുവിലാണ് ദേശീയ ചിഹ്നത്തിന്റെ വമ്പന്‍ മാതൃക പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ സ്ഥാപിക്കുന്നത്. അനാച്ഛാദന ചടങ്ങിനെത്തിയ പ്രധാനമന്ത്രി, പുത്തന്‍ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരോട് ആശയവിനിമയം നടത്തുകയും ചെയ്തു.

Photo: PTI

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്‍ഷ് നാരായണ്‍ സിങ്, പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1,250 കോടി മുതല്‍മുടക്കിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. 13 ഏക്കറില്‍ നാലുനിലകളിലായാണ് നിര്‍ദിഷ്ട പാര്‍ലമെന്റ് മന്ദിരം വ്യാപിച്ചുകിടക്കുന്നത്.

Content Highlights: prime minister narendra modi unveils national emblem on roof of new parliament building

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022

Most Commented