നരേന്ദ്ര മോദി | Photo: PTI
ഷില്ലോങ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരേ ഉയര്‍ത്തിയ വിവാദ മുദ്രവാക്യത്തിനെതിരേ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മോദീ, തേരി കബര്‍ ഖുദേഗി' (മോദീ നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ 'മോദീ, തേരി കമല്‍ ഖിലേഗാ' (മോദീ നിങ്ങളുടെ താമര വിരിയും) എന്നാണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഫെബ്രുവരി 27-നാണ് മേഘാലയയില്‍ തിരഞ്ഞെടുപ്പ്.
നിന്ദ്യമായി ചിന്തിക്കുകയും നിന്ദ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് രാജ്യം തക്കമറുപടി നല്‍കുമെന്നും മോദി പറഞ്ഞു. രാജ്യത്താല്‍ തിരസ്‌കരിക്കപ്പെട്ട, രാജ്യം ഇനി അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ ഇപ്പോള്‍ 'മോദീ, നിങ്ങളുടെ ശവക്കുഴി തോണ്ടു'മെന്ന് മുദ്രാവാക്യം മുഴക്കുകയാണ്. എന്നാല്‍ രാജ്യം പറയുന്നു, 'മോദീ നിങ്ങളുടെ താമര വിരിയു'മെന്ന്, പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പവന്‍ ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദ മുദ്രാവാക്യം ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് അസം പോലീസ് ഖേരയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
Content Highlights: prime minister narendra modi reply to congress controversial slogan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..