വിമാനമേറി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി ചീറ്റകള്‍; തുറന്നുവിട്ട് ക്യാമറയില്‍ പകര്‍ത്തി മോദി


തുറന്നുവിട്ട ചീറ്റകളിലൊന്ന്, ചീറ്റയെ ക്യാമറയിൽ പകർത്തുന്ന മോദി. photo: ANI

ന്യൂഡല്‍ഹി: ഏഴുപത് വര്‍ഷത്തിന് ശേഷം വേഗരാജാവ് ഇന്ത്യന്‍ മണ്ണില്‍ കാല് കുത്തി. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നെത്തിച്ച ചീറ്റപ്പുലികളെ പിറന്നാല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുനോ ദേശീയോദ്യാനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടു. തുറന്നുവിട്ടശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയുമെടുത്തു. തെല്ലൊരു ഭയത്തോടെ ചീറ്റകള്‍ കൂട്ടില്‍ നിന്നിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. മൂന്ന് ചീറ്റകളേയാണ് നരേന്ദ്രമോദി ആദ്യം തുറന്ന് വിട്ടത്. ബാക്കിയുള്ളവയെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തുറന്ന് വിടുക.

ഇന്ത്യയില്‍ ചീറ്റകള്‍ ഇല്ലാതായി ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇവ ഇന്ത്യയിലെത്തുന്നത്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് ചീറ്റകളേയും വഹിച്ചുള്ള പ്രത്യേക ബി 747 ജംബോ ജെറ്റ് വിമാനം ശനിയാഴ്ച രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് പറന്നിറങ്ങിയത്. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശീയോദ്യാനത്തിലേക്കാണ് ചീറ്റകളെ എത്തിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് കരയിലെ ഏറ്റവും വേഗമേറിയ ജീവികളായ ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. പെണ്‍ ചീറ്റകള്‍ക്ക് 2-5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് നാലര-അഞ്ചര വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരങ്ങളാണ്‌.

ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ചീറ്റപ്പുലികളെത്തിയത്. 1952-ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവിവര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം ചീറ്റകളെ വീണ്ടും എത്തിച്ചത്.

ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാന്‍ ജിപിഎസ് സംവിധാനമുള്ള റോഡിയോ കോളറുകള്‍ ചീറ്റകളുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും.

Content Highlights: Prime Minister Narendra Modi releases the cheetahs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented